'മഹാരാജ മന്ത്രി' ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോൺഗ്രസിന്‍റെ പരിഹാസം

ന്യൂഡൽഹി: വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ 'മഹാരാജ മന്ത്രി'യെന്ന് വിളിച്ച് പരിഹസിച്ച് കോൺഗ്രസ്. മന്ത്രിയുടെ പിതാവും കോൺഗ്രസ് നേതാവുമായിരുന്ന മാധവ റാവു സിന്ധ്യയുടെ രാജകീയ പാരമ്പര്യം ഓർമിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി സംസാരിച്ചത്.

പശ്ചിമ ബംഗാളിലെ എയർപോർട്ട് പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ പരിഹാസം. 'കാര്യമിതാണ്. ഒരു മഹാരാജ മന്ത്രിയാണ്, മറ്റൊന്ന് എയർഇന്ത്യ തന്നെ മഹാരാജാവാണ്. രണ്ട് രാജാക്കന്മാരായിട്ടും സ്വകാര്യവത്കരണമാണ് എങ്ങും നടക്കുന്നത്. - ഇതായിരുന്നു 2020ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ചുകൊണ്ട് ചൗധരി പറഞ്ഞത്.

ജ്യോതിരാദിത്യസിന്ധ്യ ഇതിന് പറഞ്ഞ മറുപടിയും രസകരമായിരുന്നു.

'എന്‍റെ പേര് ജ്യോതിരാദിത്യ സിന്ധ്യ എന്നാണെന്ന് ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഒരുപക്ഷെ അദ്ദേഹത്തിന് എന്തോ തെറ്റിദ്ധാരണയുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് എന്‍റെ ഭൂതകാലത്തെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അദ്ദേഹത്തെ ഇക്കാര്യം ഓർമപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്.' സിന്ധ്യ പറഞ്ഞു.'മഹാരാജ മന്ത്രി' ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോൺഗ്രസിന്‍റെ പരിഹാസം

പിതാവ് മാധവറാവു സിന്ധ്യ ഒരിക്കൽ കൈയാളിയിരുന്ന അതേ വകുപ്പ് തന്നെയാണ് ജ്യോതിരാദിത്യ സിന്ധ്യയും ഭരിക്കുന്നത്. 2001ൽ ഉത്തർപ്രദേശിൽ മണിപൂരിലുണ്ടായ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 

Tags:    
News Summary - "Air India Maharaja Has Maharaja Minister" says congress leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.