ശിവസേന എം.പിയുടെ ടിക്കറ്റ് എയർ ഇന്ത്യ വീണ്ടും റദ്ദാക്കി

ന്യൂഡൽഹി: വിമാന ഉദ്യോഗസ്ഥനെ മർദിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദിന്‍റെ ടിക്കറ്റ് എയർ ഇന്ത്യ വീണ്ടും റദ്ദാക്കി. കഴിഞ്ഞ ആഴ്ചയാണ് ഗെയ്ക്‌വാദ് എയർ ഇന്ത്യ മാനേജറെ ചെരിപ്പൂരി അടിച്ചത്. ഇത് രണ്ടാം തവണയാണ് എയർ ഇന്ത്യ എം.പിയുടെ ടിക്കറ്റ് റദ്ദാക്കുന്നത്.  മടക്കയാത്ര ടിക്കറ്റ് അന്നുതന്നെ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.  കഴിഞ്ഞ ദിവസം ഡൽഹി-പൂണെ യാത്രക്കിടെയാണ് ശിവസേന എം.പി മാനേജറെ മർദിട്ടത്. - വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്ണോമി ക്ലാസില്‍ ഇരുത്തിയതിനെ തുടർന്നാണ് എം.പി അപമര്യാദയായി പെരുമാറുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്തത്. തുടര്‍ന്ന് എം.പിക്കെതിരെ വധശ്രമത്തിന് കേസെടുക്കയും എഫ്‌.ഐ.എ അംഗത്വത്തിലുള്ള വിമാന സര്‍വീസുകളില്‍ നിന്നും അദ്ദേഹത്തെ വിലക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ സംഭവത്തിൽ മാപ്പു പറയില്ലെന്നും വേണമെങ്കിൽ പൊലീസിന് തന്നെ അറസ്റ്റ് ചെയ്യാമെന്നുമായിരുന്നു ഗെയ്ക്‌വാദിന്‍റെ പ്രതികരണം. വിമാനയാത്ര വിലക്കിയ എയർ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എയർ ഇന്ത്യയുടെ നടപടിക്കെതിരെ ഗെയ്ക്‌വാദിന്റെ മണ്ഡലമായ ഉസ്മാനാബാദില്‍ ശിവസേന കഴിഞ്ഞ ദിവസം ബന്ദ് ആചരിച്ചിരുന്നു.

രവീന്ദ്ര ഗെയ്ക്വാദിന് പൊതുപരിപാടിയിൽ പെങ്കടുക്കുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും ശിവസേന വിലേക്കർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച പാർലമ​െൻറിൽ എത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.

 

Tags:    
News Summary - Air India Holds Firm, Cancels Shiv Sena MP Ravindra Gaikwad's Ticket Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.