എയർ ഇന്ത്യ പുതിയ ഇൻഫ്ലൈറ്റ് മാസികയായ 'നമസ്‌തേ.ഐ' പുറത്തിറക്കി. ശുഭ് യാത്ര എന്ന ദ്വിഭാഷാ മാസികക്ക് പകരമായാണ് പുതിയ മാസിക വരുന്നത്. എയർ ഇന്ത്യയുടെ ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളിലും 'നമസ്‌തേ.ഐ' ലഭ്യമാണ്.
'വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വൈവിധ്യമാർന്ന ഭൂമിശാസ്ത്രങ്ങളുടെയും ആളുകളുടെയും സംസ്കാരങ്ങളുടെയും നാട് എന്നതിനുപുറമെ ആതിഥ്യമര്യാദക്കും ഇന്ത്യയുടെ സ്ഥാനം മുന്നിലാണ്. ഇന്ത്യൻ ആശംസയിൽ നിന്നാണ് നമസ്‌തേ.ഐ എന്ന പേര് വന്നത്. നമസ്‌തേ.ഐ വഴി ഞങ്ങളുടെ അതിഥികൾക്ക് അതെല്ലാം കാണിച്ചുകൊടുക്കാൻ ഞങ്ങൾ ശ്രമിക്കും' -എയർ ഇന്ത്യ സി.ഇ.ഒയും എം.ഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു.
'ഇന്ത്യൻ ഏവിയേഷന്റെ പിതാവായ ജെ.ആർ.ഡി. ടാറ്റയെക്കുറിച്ചുള്ള ഒരു പ്രചോദനാത്മക കവർ സ്റ്റോറി നമസ്‌തേ.ഐയുടെ ഉദ്ഘാടന പതിപ്പിൽ അവതരിപ്പിക്കുമെന്നും ബുക്കിംഗുകളുള്ള യാത്രക്കാർക്ക് തൽക്ഷണം വാങ്ങാൻ 'അപ്‌ഗ്രേഡ്+' ആരംഭിച്ചതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രാ ലക്ഷ്യസ്ഥാനങ്ങൾ, പാചക കലകൾ, സംസ്കാരം, എയർ ഇന്ത്യയുടെ അപ്‌ഡേറ്റുകൾ, അതിന്റെ നിലവിലുള്ള പരിവർത്തന സംരംഭങ്ങൾ എന്നിവയാണ് നമസ്‌തേ.ഐയിൽ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.