മെയ്​ മധ്യത്തോടെ എയർഇന്ത്യ ഭാഗികമായി സർവീസ്​ പുനരാരംഭിക്കും

ന്യൂഡൽഹി: മെയ്​ മധ്യത്തോടെ സർവീസ്​ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ. ലോക്​ഡൗണിനു ശേഷം സർവീസുകൾ പുനരാരംഭിക്കേണ്ടതു സംബന്ധിച്ച്​ എയർഇന്ത്യ ​ൈപലറ്റുമാരോടും മറ്റ്​ ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്​.
ആഭ്യന്തര-അന്താരാഷ്​​ട്ര സർവീസുകൾ പുനഃസ്​ഥാപിക്കാൻ ആവശ്യമായ ജീവനക്കാരുടെ ലഭ്യതയും സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ചുമാണ്​ എയർഇന്ത്യ അധികൃതർ വിശദീകരണം തേടിയത്​.

അടുത്തിടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്ക​ുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ എയർ ഇന്ത്യയോ​ട്​ ആവശ്യപ്പെട്ടിരുന്നു. മാർച്ച്​ 25 മുതലാണ്​ എയർഇന്ത്യ സർവീസുകൾ പൂർണമായി നിർത്തിവെച്ചത്​. ഇത്​ മെയ്​ മൂന്നുവരെ തുടരാനാണ്​ തീരുമാനം.

Tags:    
News Summary - Air India estimates partial services likely to resume by mid May -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.