കോക്പിറ്റിൽ പുക: എയർഇന്ത്യ വിമാനം നിലത്തിറക്കി

ന്യൂഡൽഹി: കോക്പിറ്റിൽ പുക കണ്ടെത്തിയതിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്ത-ഡൽഹി ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. കോക്പിറ്റിലെ ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നാണ് പുക ഉയർന്നത്.

മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിമാനം നിലത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു. ചെറിയ തോതിൽ ഉയർന്ന പുക കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചില്ല. യാത്രക്കാർ സുരക്ഷിതരാണെന്നും ടെർമിനലിലേക്ക് മാറ്റിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. റൺവേയിലെ ഒഴിഞ്ഞ മേഖലയിലേക്ക് വിമാനം മാറ്റി പാർക്ക് ചെയ്തു.

ക്യാബിൻ എയർ കംപ്രസറിനാണ് തകരാർ സംഭവിച്ചതെന്ന് വിമാനാധികൃതർ വ്യക്തമാക്കി.

 

Tags:    
News Summary - air india Dreamliner lands safely after smoke in cockpit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.