വ്യോമസേന തലപ്പത്തേക്ക് മലയാളി

തിരുവനന്തപുരം: വ്യോമ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. വ്യോമസേനയുടെ കിഴക്കന്‍മേഖല കമാന്‍ഡിന്‍െറ മേധാവിയായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.

35ഓളം യുദ്ധവിമാനങ്ങള്‍, യാത്രവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവ 4700 മണിക്കൂര്‍ പറത്തിയ പരിചയസമ്പത്തിനുടമയാണ്. മിറാഷ് മാത്രം 2300 മണിക്കൂറോളം പറത്തി ദേശീയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍ ആയില്യത്ത് കുടുംബാംഗമാണ്. നാഷനല്‍ ഡിഫെന്‍സ് അക്കാദമിയില്‍നിന്ന് പഠിച്ചിറങ്ങിയ രഘുനാഥ് നമ്പ്യാര്‍ 1980ലാണ് വായുസേനയില്‍ ചേര്‍ന്നത്.

അതിവിശിഷ്ടസേവ മെഡലും കാര്‍ഗില്‍ യുദ്ധത്തിലെ മികച്ചസേവനത്തിന് വായുസേന മെഡലും എല്‍.സി.എ ഫൈ്ളറ്റ് ടെസ്റ്റിങ്ങിന് വായുസേന മെഡല്‍ബാറും ലഭിച്ചിട്ടുണ്ട്. വ്യോമസേനയുടെ ബജറ്റ് നിയന്ത്രണം, ഭാവി യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കല്‍, പോര്‍വിമാനങ്ങളും യുദ്ധസാമഗ്രികളും വാങ്ങല്‍ തുടങ്ങിയവ ഇനിമുതല്‍ ഇദ്ദേഹത്തിന്‍െറ നിയന്ത്രണത്തിലായിരിക്കും.

Tags:    
News Summary - air force deputy chief of staff air marshal raghunath nambiar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.