ഇന്ത്യയിൽ ഒാ​േട്ടാ ചാർജിനേക്കാൾ കുറവാണ്​ വിമാനക്കൂലിയെന്ന്​ വ്യോമയാന മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ വിമാന നിരക്കുകൾ ഒാ​േട്ടാ ചാർജിനെക്കാളും കുറഞ്ഞുവെന്ന്​ വ്യോമയാനമന്ത്രി ജയന്ത്​ സിൻഹ. ഇൻഡോർ ​െഎ.എം.എ നടത്തിയ പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്​.

ഇന്ന്​ ഒ​ാ​േട്ടാ ചാർജിനേക്കാൾ കുറവാണ്​ വിമാനക്കൂലി. ചിലർ താൻ പറയുന്നത്​ വിഢ്​ഡിത്തമാണെന്ന്​ അഭിപ്രായപ്പെടും. എന്നാൽ ഇത്​ സത്യമാണെന്ന്​ ജയന്ത്​ സിൻഹ പറഞ്ഞു. നിലവിൽ ഡൽഹിയിൽ നിന്ന്​ ഇൻഡോറിലേക്ക്​ പോവാൻ വിമാനത്തിൽ കിലോ മീറ്ററിന്​ അഞ്ച്​ രൂപ മാത്രമേ ചെലവ്​ വരു. എന്നാൽ ഒാ​േട്ടാറിക്ഷയിൽ യാത്ര ചെയ്യുകയാണെങ്കിൽ ഏകദേശം എട്ട്​ രുപ വരെ ചെലവ്​ വരുമെന്ന്​ മന്ത്രി വ്യക്​തമാക്കി.

ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാവുന്ന​ ലോകരാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ. ഇന്ത്യയിലെ വിമാനയാത്രികരുടെ എണ്ണം 11 കോടിയിൽ നിന്ന്​ 20 കോടിയായി വർധിച്ചിട്ടുണ്ട്​. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം 100 കോടി ആക്കുകയാണ്​ സർക്കാറി​​െൻറ ലക്ഷ്യ​െമന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Air Fares Lower Than That Of Autorickshaws": Minister Breaks Down The Math-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.