ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റ് ലക്ഷ്യമിട്ട് ബി.ജെ.പി. 543 ലോക്സഭ സീറ്റുകളിൽ ഭൂരിപക്ഷം എണ്ണത്തിലും വിജയിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. പ്രതിപക്ഷ പാർട്ടി എം.പിമാരെ അടർത്തിയെടുക്കാനും ബി.ജെ.പി നീക്കം തുടങ്ങിയിട്ടുണ്ട്. എൻ.ഡി.ടി.വിയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിൽ ബി.ജെ.പി യോഗം ചേർന്നിരുന്നു. വിവിധ ജനറൽ സെക്രട്ടറിമാർക്ക് തെരഞ്ഞെടുപ്പ് ചുമതലകൾ വീതിച്ച് നൽകുന്നതിനായിരുന്നു യോഗം. ജനറൽ സെക്രട്ടറി വിനോദ് നാവ്ഡെക്കാണ് ജോയിനിങ് കമിറ്റിയുടെ ചുമതല.
മറ്റ് പാർട്ടികളിൽ നിന്നും സ്വാധീനമുള്ള എം.പിമാരെ ബി.ജെ.പിയിൽ എത്തിക്കുകയാണ് ജോയിനിങ് കമിറ്റിയുടെ ചുമതല. ജനങ്ങളിലും മണ്ഡലത്തിൽ ജയിക്കാനുള്ള സ്വാധീനവും വിലയിരുത്തിയാവും കമിറ്റി നേതാക്കളെ തെരഞ്ഞെടുക്കുക. ബി.ജെ.പി സ്ഥാനാർഥി വിജയിക്കാൻ സാധ്യതയില്ലാത്ത സീറ്റുകളിലാവും ഇത്തരത്തിൽ മറ്റ് പാർട്ടിക്കാരെ സ്ഥാനാർഥികളായി നിർത്തുക.
160 സീറ്റുകളിൽ മറ്റുള്ള പാർട്ടികളുമായി സഖ്യമുണ്ടാക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ഒരു പാർട്ടി 400ലേറെ സീറ്റുകൾ നേടി വിജയിച്ചത്. 1984ൽ രാജീവ് ഗാന്ധിയാണ് 400ലേറെ സീറ്റുകൾ നേടി അധികാരത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.