Posted On
date_range Updated On
date_range ഇംതിയാസ് ജലീൽ എം.ഐ.എം മഹാരാഷ്ട്ര അധ്യക്ഷൻ
ഹൈദ്രാബാദ്: ഇംതിയാസ് ജലീലിനെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) മഹാരാഷ്ട്ര പ്രസിഡൻറായി നിയമിച്ചു. ഔറംഗാബാദിൽ നിന്നുള്ള എം.പി കൂടിയാണ് ഇംതിയാസ് ജലീൽ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിയമനം.
മഹാരാഷ്ട്രയിൽ മൂന്ന് പ്രാദേശിക അധ്യക്ഷൻമാരേയും എ.ഐ.എം.ഐ.എം നിയമിച്ചിട്ടുണ്ട്. അക്വീൽ മുജാവർ (പശ്ചിമ മഹാരാഷ്ട്ര), നസീം ഷെയ്ഖ്(വിധർഭ), ഫിറോസ് ലാല (മറാത്ത്വാദ) എന്നിവരെയാണ് നിയമിച്ചത്.
പാർട്ടിയുടെ മുംബൈ അധ്യക്ഷനായി ഷകേർ പാട്നി തുടരുമെന്ന് എ.ഐ.എം.ഐ.എം ജനറൽ സെക്രട്ടറി സെയ്ദ് അഹമദ് പാഷ ഖ്വാദ്രി ബുധനാഴ്ച പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.