ആശുപത്രികളോട്​ ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിച്ച്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​നു കീഴിലെ വിവിധ ആശുപത്രി​കളോട്​ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർദ്ദേശിച്ച്​ ആരോഗ്യ മന്ത്രാലയം. സോപ്പുകളും ഡോക്​ടർമാർക്കുള്ള കോട്ടുകളും  ബെഡുകളിൽ ഉപയോഗിക്കുന്ന ഷീറ്റുകളും ഖാദിയിൽ നിന്ന്​ വാങ്ങണമെന്നാണ്​ സർക്കാറി​​െൻറ നിർദ്ദേശം. ഇതിനായി 150 കോടിയുടെ ഒാർഡർ ഖാദിക്ക്​ സർക്കാർ നൽകുമെന്നാണ്​ റിപ്പോർട്ട്​.

കേന്ദ്രസർക്കാറിന്​ കീഴിലെ എയിംസ്​ ഉൾപ്പടെയുള്ള ആശുപത്രികളിൽ ഇനി ഖാദിയുടെ ഉൽപ്പന്നങ്ങളാവും ഉപയോഗിക്കുക. പി.ജി.​െഎ ചണ്ഡിഗഢ്​, ജിപ്​മർ പുതുച്ചേരി, നിംഹാൻസ്​ ബംഗളൂരു എന്നീ ആശുപത്രികളും ഇതിൽ ഉൾപ്പെടും. ഖാദി നിർമ്മിക്കുന്ന വിവിധ സോപ്പുകൾ, ബെഡ്​ഷീറ്റുകൾ, കർട്ടനുകൾ, ഗൗണുകൾ എന്നിവയെല്ലാം ഉപയോഗിക്കാനാണ്​ ആശുപത്രികൾക്ക്​ സർക്കാർ​ നിർദ്ദേശം. ഖാദിയിൽ നിന്ന്​ വാങ്ങേണ്ട സാധനങ്ങളുടെ കാര്യത്തിൽ ഇത്​ സംബന്ധിച്ച്​ രൂപീകരിക്കുന്ന കമ്മറ്റി അന്തിമ തീരുമാനം എടുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കഴിഞ്ഞ വർഷം ഒ.എൻ.ജി.സി ഇന്ത്യൻ റെയിൽവേ തുടങ്ങിയ പൊതുമേഖല കമ്പനികളിൽ നിന്നും ഖാദിക്ക്​ ഒാർഡറുകൾ ലഭിച്ചിരുന്നു. ഇൗ വർഷം 35 ശതമാനത്തി​​െൻറ വളർച്ചയാണ്​ ഖാദി ലക്ഷ്യം വെക്കുന്നത്​. ലക്ഷ്യം പൂർത്തീകരിക്കാൻ ആശുപ്രതികളിൽ നിന്ന്​ ലഭിക്കുന്ന 150 കോടിയുടെ ഒാർഡർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്​ ഖാദി ബോർഡ്​.

Tags:    
News Summary - AIIMS told to use khadi soap, linen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.