Posted On
date_range Updated On
date_range തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ പ്രവർത്തകനെ വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ എ.ഐ.എ.ഡി.എം.കെ പ്രവർത്തകൻ കൊല്ലപ്പെട്ടു. പുതുച്ചേരി അതിർത്തിക്കടുത്താണ് സംഭവം. തിരുപ്പാപ്പുലിയൂർ സ്വദേശി പത്മനാഭനാണ് വെട്ടേറ്റ് മരിച്ചത്.
ബാഗൂർ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പത്മനാഭനെ അജ്ഞാത സംഘം പിന്തുടർന്ന് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പത്മനാഭന്‍റെ ഇരുചക്രവാഹനത്തിൽ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. പത്മനാഭനെതിരെ ഒരു കൊലക്കേസ് നിലവിലുണ്ടായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.