തെരഞ്ഞെടുപ്പ് കമീഷനെതിരെ ശശികലപക്ഷം കോടതിയിൽ

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടേതാണ് എ.ഐ.എഡി.എം.കെയെന്ന  തെരഞ്ഞെടുപ്പ് കമീഷ‍ൻ നിലപാടിനെതിരെ ശശികല വിഭാഗം ഡൽഹി ഹൈകോടതിയെ സമീപിച്ചു. പ്രശ്നത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്നാണ്​ ആവശ്യം. ആക്ടിങ് ചീഫ് ജസ്​റ്റിസ് ഗീതാ മിത്തൽ, ജസ്​റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങുന്ന ​െബഞ്ചാണ് പരാതി പരിഗണിക്കുന്നത്. 
എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ആർ.കെ നഗർ മണ്ഡലത്തിലെ  ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെയാണ് ശശികലവിഭാഗം രംഗത്തെത്തിയത്.

ഏകീകൃത എ.ഐ.എ.ഡി.എം.കെ എന്നറിയപ്പെടുന്ന പളനിസാമി, പന്നീർ സെൽവം പക്ഷത്തിന് നവംബർ 23ന് തെരഞ്ഞെടുപ്പ് കമീഷൻ രണ്ടില ചിഹ്നം അനുവദിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും ആർ.കെ.നഗർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ മധുസൂദനനെതിരെ നടപടി സ്വീകരിക്കണമെന്നും ശശികലപ‍ക്ഷം ആവശ്യപ്പെട്ടു. ചിഹ്നം സംബന്ധിച്ച രേഖകളും ഹാജരാക്കാൻ ആവശ്യമുണ്ട്. 
മുതിർന്ന അഭിഭാഷക കീർത്തി ഉപ്പലാണ് ശശികലക്കും ദിനകരനും വേണ്ടി ഹാജരാകുന്നത്. ചിഹ്നം അനുവദിച്ച കമീഷ‍​േൻറത് വിരുദ്ധനിലപാടാണെന്നും സാമാന്യനീതിക്ക് വിരുദ്ധമാണെന്നും കീർത്തി ഉപ്പൽ വാദിച്ചു. കേസിൽ നാളെ വീണ്ടും വാദം കേൾക്കും.

Tags:    
News Summary - As AIADMK Poll Symbol Goes To E Palaniswami, Team Sasikala Shrinks- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.