എ.​െഎ.എ.ഡി.എം.കെ ലയനം രണ്ടു ദിവസത്തിനുള്ളിലുണ്ടാവുമെന്ന്​ ഒ.പി.എസ്​

ചെന്നൈ: എ.​െഎ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിൽ ലയിക്കുന്നത്​ സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്ന്​ തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവം. എടപാടി പളനസ്വാമി വിഭാഗവുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നും പന്നീർശെൽവം പറഞ്ഞു. 

 ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപാടി പളനിസ്വാമിയും പ്രതികരിച്ചു. ഞായറാഴ്​ച പന്നീർസെൽവം മധുരയിലേക്ക്​ പോകും. മധുരയിൽ പാർട്ടി നേതാക്കളുമായി പന്നീർസെൽവം നിർണായക  ചർച്ചകൾ നടത്തുമെന്നാണ്​ റിപ്പോർട്ടുകൾ. ഇൗ ചർച്ചകൾക്ക്​ ശേഷമാവും അന്തിമ തീരുമാനം ഉണ്ടാവുക.

ലയനം സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്​ച രാത്രിയുണ്ടാകുമെന്നാണ്​ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം മൂലം നീളുകയായിരുന്നു​. പന്നീർസെൽവം പക്ഷത്തിലെ ചില മുതിർന്ന നേതാക്കൾക്ക്​ ലയനത്തോടുള്ള അതൃപ്​തിയാണ്​ തീരുമാനം നീളാൻ കാരണമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - AIADMK Merger Talks On Track, Good News In 2 Days–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.