സാമ്പാറിൽ ചത്ത എലി; അഹ്മദാബാദിൽ റെസ്റ്റൊറന്‍റ് അടച്ചുപൂട്ടി

അഹ്മദാബാദ്: ഐസ്ക്രീമിൽനിന്ന് മനുഷ്യ വിരലും, പഴുതാരയും ചിപ്സ് പാക്കറ്റിൽ തവളയെയും കണ്ടെത്തിയ വാർത്തകൾ വലിയ ചർച്ചയായിരുന്നു. അഹ്മദാബാദിലെ പ്രമുഖ റെസ്റ്റൊറന്‍റ് ആയ ദേവി ദോശ പാലസിൽ സാമ്പാറിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവമാണ് ഈ പട്ടികയിലേക്ക് പുതുതായി വന്നത്. റെസ്റ്റൊറന്‍റിൽ എത്തിയയാൾ സാമ്പാറും വൃത്തിഹീനമായ പരിസരവും ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഈ വിഡിയോ അഹ്മദാബാദ് അപ്ഡേറ്റ്സ് എന്ന പേജിലാണ് പങ്കുവച്ചത്.

കസ്റ്റമർ ഇക്കാര്യം റെസ്റ്റൊറന്‍റ് ജീവനക്കാരെ ഉടനെ അറിയിച്ചെങ്കിലും അവർ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇയാൾ പരാതിയുമായി അഹ്മദാബാദ് മുനിസിപ്പൽ അധികൃതരെ സമീപിക്കുകയായിരുന്നു. തുറന്നിട്ട നിലയിലുള്ള അടുക്കള ഭാഗത്തേക്ക് ഏത് ജീവിക്കും എളുപ്പത്തിൽ കയറാവുന്ന വിധത്തിലാണുണ്ടായിരുന്നത്. വൃത്തിഹീനമായ പരിസരത്ത് പാകംചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിച്ച് അധികൃതർ റെസ്റ്റൊറന്‍റ് അടച്ചുപൂട്ടി.

Tags:    
News Summary - Ahmedabad restaurant sealed after dead rat found in Sambar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.