അഹ്മദാബാദ് വിമാനാപകടം: 210 പേരെ തിരിച്ചറിഞ്ഞു; രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ്: അഹ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡി.എൻ.എ പരിശോധന നടപടികൾ വ്യാഴാഴ്ച പൂർത്തിയാക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 187 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. അഹ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഏ​ഴു പോർചുഗീസ് പൗരന്മാർ, 27 ബ്രിട്ടീഷ് പൗരന്മാർ, ഒരു കാനഡ പൗരൻ, നാല് നാട്ടുകാർ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള രഞ്ജിതയുടെത് അടക്കം മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉണ്ട്. രഞ്ജിതയുടെ ബന്ധുക്കൾ അടക്കം കുറച്ചു ദിവസമായി അഹ്മദാബാദിൽ ഉണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിലാണ് പരിശോധന പുരോഗമിക്കുന്നത്. മൃതദേഹങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നു. എല്ലാവരുടെയും ഡി.എൻ.എ പ്രൊഫൈലിങ് പെട്ടെന്ന് പൂർത്തിയാകുമെന്ന് അഹ്മദാബാദ് സിവിൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.

അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഏകവ്യക്തി വിശ്വാസ് കുമാർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു. അഹ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പൊലീസ് നിർദ്ദേശ പ്രകാരം ബിശ്വാസ് കുമാർ മാറിയത് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങൾ വ്യാഴാഴ്ചയും ദുരന്ത ഭൂമിയിൽ പരിശോധന നടത്തി. ജൂൺ 12നാണ് അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്ന് മലയാളി ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടത്.

വിമാനത്തിലുണ്ടായ 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രികരല്ലാത്ത 29 പേരും മരിച്ചു. 

Tags:    
News Summary - Ahmedabad plane crash: 210 bodies identified; Malayali nurse Ranjitha's body still not identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.