Posted On
date_range Updated On
date_range 'പട്ടേൽ സാഹിബ് ഒരു വിളക്കുമാടമായിരുന്നു...' ദുഃഖം പങ്കുവെച്ച് സിദ്ദു
ന്യൂഡൽഹി: പ്രയാസം അനുഭവിക്കുന്ന സന്ദർഭങ്ങളിൽ ഒരു വിളക്കുമാടമായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലെന്ന് മുൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു.
''അഹമ്മദ് പട്ടേൽ സാഹബിൻെറ നിര്യാണം രാഷ്ട്രത്തിന് നികത്താനാവാത്ത നഷ്ടമാണ്... മികച്ച രാഷ്ട്രീയക്കാരനും ഗെയിം ചെയിഞ്ചറുമായ അദ്ദേഹത്തിൻെറ വിയോഗം രാഷ്ട്രീയ രംഗത്ത് വലിയ ശൂന്യത സൃഷ്ടിക്കും. കോൺഗ്രസിനകത്ത് ഒരു സ്ഥാപനമായിരുന്നു അദ്ദേഹം. പ്രയാസം നേരിടുന്ന സന്ദർഭങ്ങളിൽ നമ്മളിൽ പലർക്കും ഒരു വിളക്കുമാടം. ദുഃഖിതരായ കുടുംബത്തെ എൻെറ അനുശോചനം അറിയിക്കുന്നു'' -അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.