ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എട്ട് സംസ്ഥാനങ്ങളിലെ കോർ ഗ്രൂപ്പ് യോഗങ്ങളുമായി ബി.ജെ.പി

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എട്ടു സംസ്ഥാനങ്ങളിലെ കോർ ഗ്രൂപ്പ് കമ്മിറ്റിയുടെ യോഗം ബുധനാഴ്ച വൈകിട്ട് ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേരുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദയുടെ അധ്യക്ഷതയിലാണ് യോഗം. യോഗത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ച നടക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, അസം, എന്നിവയടക്കം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് ബി.​ജെ.പി വൃത്തങ്ങൾ പറഞ്ഞു. നേരത്തെ അഞ്ച് സംസ്ഥാനങ്ങളുടെ കോർ ഗ്രൂപ്പ് യോഗം ശനിയാഴ്ച ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്നിരുന്നു. ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഉത്തർപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ലോക്‌സഭാ സീറ്റുകൾ സംബന്ധിച്ച ചർച്ചകളായിരുന്നു ശനിയാഴ്ച നടന്നത്. 

Tags:    
News Summary - Ahead of the Lok Sabha elections, the BJP held core group meetings in eight states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.