ലാലുവിനെ ബി.ജെ.പി സഹായിക്കുന്നുവെന്ന്​​ നിതീഷ്​

ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന്​ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ബി.ജെ.പിക്കെതിരെ വിമർശനവുമായി ജെ.ഡി.യു അധ്യക്ഷൻ നിതീഷ്​ കുമാർ. ലാലു പ്രസാദ്​ യാദവുമായി ബി.ജെ.പി നീക്കുപോക്കുണ്ടായിരിക്കുകയാണെന്നാണ്​ നിതീഷി​​​​െൻറ വിമർശനം.

2005ലെ ​െഎ.ആർ.സി.ടി.സി ഹോട്ടൽ അഴിമതിയുമായി ബന്ധപ്പെട്ട്​ കേസിൽ ഉൾപ്പ​ട്ട റെയിൽവേ ഉദ്യോഗസ്ഥ​​​​െൻറ പ്രോസിക്യൂഷൻ നടപടികൾ ബി.ജെ.പിയും റെയിൽവേ മന്ത്രാലയവും വൈകിപ്പിക്കുകയാണെന്നാണ്​ ജെ.ഡി.യു വിമർശനം. ലാലുവിനെയും ഭാര്യ റായ്​ബറിദേവിയേയും മകൻ തേജസ്വി യാദവിനെയും ഇയാൾ സഹായിച്ചുവെന്നും​ ജെ.ഡി.യു ആരോപിക്കുന്നുണ്ട്​.

സി.ബി.​െഎ കുറ്റപത്രം സമർപ്പിച്ച്​ ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ ഉൾപ്പെട്ട പ്രതികളിലൊരാ​ളായ റെയിൽവേ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട്​ ചെയ്യുന്നതിന്​ മന്ത്രാലയം അനുമതി നൽകിയിട്ടില്ല. ലാലുവിനെ സഹായിക്കുന്നതിനാണ്​ മന്ത്രാലയം ഇത്തരം നടപടിയുമായി മുന്നോട്ട്​ പോകുന്നതെന്നാണ്​ വിമർശനം.

Tags:    
News Summary - Ahead of No-confidence Motion, JD(U) Targets BJP for Not Acting Against Lalu in IRCTC Scam-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.