Posted On
date_range Updated On
date_range അഗസ്റ്റ: മിഷേലിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യാം
ന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്ലൻഡ് കോപ്ടർ അഴിമതി കേസിൽ അറസ്റ്റിലായ ഇടനിലക്കാരൻ കൃസ്ത്യൻ മിഷേലിനെ തിഹാ ർ ജയിലിനകത്തുവെച്ച് ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ഡൽഹി കോടതിയുടെ അനുമതി. ഇക്കാര്യമാവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച ഹരജി പ്രത്യേക ജഡ്ജ് അരവിന്ദ് കുമാർ പരിഗണിച്ചു.
അന്വേഷണ ഏജൻസിയുടെ ഹരജിയിൽ തിഹാർ ജയിൽ അധികൃതരോട് കോടതി മറുപടി തേടുകയും ചെയ്തു. പുറമെ, മിഷേലിനെതിരെ പ്രൊഡക്ഷൻ വാറൻറ് പുറെപ്പടുവിച്ചിട്ടുമുണ്ട്. ജയിലിനകത്ത് മാനസിക പീഡനം നേരിടുന്നുവെന്ന മിഷേലിെൻറ അഭിഭാഷകെൻറ ആരോപണത്തെത്തുടർന്നാണിത്. ദുബൈ നാടുകടത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 22നാണ് മിഷേലിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.