Posted On
date_range Updated On
date_range കാർഷിക നിയമം: ബി.ജെ.പിയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് യെച്ചൂരി
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളെ എതിർത്ത് കേരള നിയമസഭയിൽ പാസാക്കിയ പ്രമേയത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിനന്ദിച്ചു. പ്രമേയത്തെ കേരളത്തിലെ ഏക ബി.ജെ.പി എം.എൽ.എയായ ഒ. രാജഗോപാൽ പിന്തുണച്ചതിൽ ബി.ജെ.പി ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം.
കാർഷിക നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കുള്ളിൽതന്നെ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നതിന് തെളിവാണ് രാജഗോപാലിെൻറ പിന്തുണയെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് യെച്ചൂരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.