ആ​ഗ്രയിലെ കോവിഡ്​ മരണം: പ്രിയങ്കയുടെ ആരോപണം തെറ്റെന്ന്​ ജില്ല ഭരണകൂടം

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്ര ആശുപത്രിയിലെ കോവിഡ്​ മരണം സംബന്ധിച്ച കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി വാദ്രയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന്​ ജില്ല ഭരണകൂടം. പ്രിയങ്ക ആരോപണം പിൻവലിക്കണമെന്ന്​ ആഗ്ര ജില്ല മജിസ്​ട്രേറ്റ് പ്രഭു നരൈൻ​ കത്തിലൂടെ ആവശ്യപ്പെട്ടു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ 48 മണിക്കൂറിനിടെ 28 കോവിഡ്​ ബാധിതർ മരിച്ചുവെന്നും സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഉത്തർപ്രദേശ്​ സർക്കാറിൻെറ ശ്രമം ലജ്ജാകരമാണെന്നുമായിരുന്നു ​പ്രിയങ്കയുടെ ആരോപണം. തിങ്കളാഴ്​ചയാണ്​ പ്രിയങ്ക ഇക്കാര്യം ട്വീറ്റ്​ ചെയ്​തത്​.

ആഗ്രയിൽ കഴിഞ്ഞ 109 ദിവസത്തിനുള്ളിൽ 1139 പേർക്കാണ്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ 79 രോഗികളാണ്​ മരിച്ചതെന്നും 48 മണിക്കൂറിനുള്ളിൽ 28 പേർ മരിച്ചുവെന്ന വിവരം അടിസ്ഥാനരഹിതമാണെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി.  

Tags:    
News Summary - Agra administration denies Priyanka Gandhi Vadra's claim on deaths of COVID-19 patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.