ഓക്​സിജൻ ക്ഷാമമില്ലെന്ന്​ യു.പി സർക്കാർ; ആഗ്രയിൽ ഓക്​സിജൻ കിട്ടാതെ കഴിഞ്ഞ ദിവസം മരിച്ചത്​ എട്ട്​ പേർ

ലഖ്​നോ: കോവിഡി​െൻറ രണ്ടാം വരവിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധി ഓക്​സിജൻ ക്ഷാമമാണ്​. പല സംസ്ഥാനങ്ങളിലും നിരവധി പേരാണ്​ ഓക്​സിജൻ ക്ഷാമം മൂലം മരണമടയുന്നത്​. എന്നാൽ, ഉത്തർപ്രദേശിൽ ഓക്​സിജൻ ക്ഷാമമില്ലെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ നിലപാട്​. ഇതുസംബന്ധിച്ച്​ അദ്ദേഹം പ്രസ്​താവന പുറത്തിറക്കുകയും ചെയ്​തിരുന്നു. ഈ പ്രസ്​താവന പുറത്ത്​ വന്നതിന്​ പിന്നാലെ ഓക്​സിജൻ ക്ഷാമം മൂലം എട്ട്​ പേരാണ്​ ഉത്തർപ്രദേശിലെ ആഗ്രയിൽ മരിച്ചത്​.

ആഗ്രയിലെ പരാസ്​ ആശുപത്രിയിലാണ്​ സംഭവം. ഓക്​സിജൻ ക്ഷാമത്തെ കുറിച്ച്​ ജില്ലാ ഭരണകൂടത്തിന്​ വിവരം നൽകിയിരുന്നുവെന്ന്​ ആശുപത്രി ജീവനക്കാരനായി തനു ചതുർവേദി പറഞ്ഞു. അതേസമയം, ആഗ്ര ജില്ല മജിസ്​ട്രേറ്റ്​ ഓക്​സിജൻ ക്ഷാമമുണ്ടെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​. രോഗികളുടെ എണ്ണം പെ​ട്ടെന്ന്​ കൂടിയതാണ്​ പ്രശ്​നത്തിനിടയാക്കിയതെന്ന്​ ജില്ലാ മജിസ്​ട്രേറ്റ്​ പ്രഭു സിങ്​ പറഞ്ഞു. വൈകാതെ തന്നെ പ്രശ്​നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗ്രയിലെ പല ആശുപത്രികളും പുതുതായി കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ബെഡുകൾ ഒഴിവില്ലാത്തതാണ്​ കാരണം. ചില ആശുപത്രികൾ രോഗികളുടെ ബന്ധുക്കളോട്​ സ്വന്തംനിലക്ക്​ ഓക്​സിജൻ സംഘടിപ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്​. 

Tags:    
News Summary - Agra: 8 Covid patients die due to lack of oxygen days after UP govt's claim of no shortages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.