അഗത സാങ്​​മ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന്​ എൻ.ഡി.എ സഖ്യകക്ഷി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) പിൻവലിക്കണമെന്ന്​ എൻ.ഡി.എ സഖ്യകക്ഷിയായ നാഷനൽ പീപ്​​ൾസ്​ പാർട്ടിയുടെ നേതാവ്​ അഗത സാങ്​​മ. എൻ.ഡി.എ ഘടകകക്ഷികളു​​െടയും പാർലമെൻറി​െൻറ ശൈത്യകാല സമ്മേളനത്തിന്​ മുമ്പുചേർന്ന സർവകക്ഷി യോഗത്തിലുമാണ്​ സാങ്​മ ഈ ആവശ്യം ഉന്നയിച്ചത്​.

എൻ.ഡി.എ സഖ്യകക്ഷി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്​​ പ​ങ്കെടുത്തിരുന്നു. മേഘാലയയിലെ തുറ മണ്ഡലം എം.പിയാണ്​ അഗത സാങ്​മ. കാർഷികനിയമങ്ങൾ പിൻവലിച്ചതുപോലെ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലെ ജനവികാരം മാനിച്ച്​ സി.എ.എ പിൻവലിക്കണമെന്നാണ്​ താൻ ആവശ്യപ്പെട്ടതെന്ന്​ അഗത സാങ്​മ വാർത്ത ഏജൻസിയോട്​ പറഞ്ഞു.

'കർഷക സമരത്തിൽ പ​​​ങ്കെടുത്തവരുടെ വികാരം ഉൾക്കൊണ്ട്​ കാർഷിക നിയമങ്ങൾ പിൻവലിച്ചതു പോലെ​, വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളുടെ വികാരം ഉൾക്കൊണ്ട്​ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന്​ ഞാൻ സർക്കാറിനോട്​ അപേക്ഷിക്കുകയാണ്​' -  അഗത സാങ്​​മ പറഞ്ഞു. 

സർക്കാറിന്‍റെ പ്രതികരണമെന്തായിരുന്നെന്ന്​ മാധ്യമ പ്രവർത്തകർ അവരോട്​ ചോദിച്ചപ്പോൾ ഇതുവരെ പ്രതികരണമൊന്നും ഇല്ലെന്നാണ്​ അവർ പറഞ്ഞത്​. വിഷയം സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Agatha Sangma demands repealing CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.