Posted On
date_range Updated On
date_range മകളുടെ കൊലപാതകത്തിന് പിന്നാലെ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
സമ്പൽപൂർ: ഒഡീഷയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബർഗഡ് സ്വദേശികളായ രഘു ഭു (55), പ്രതിഷ്ഠാ ഭു (50) എന്നിവരാണ് മരിച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പ് ഇവരുടെ ഏക മകൾ കൊല്ലപ്പെട്ടിരുന്നു. മകളുടെ മരണം ഇവരെ മാനസികമായി തളർത്തിയതായും ഇതാവാം മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.
കുഴൽക്കിണറിൽ നിന്ന് വെള്ളം ശേഖരിക്കാൻ പോയ ദമ്പതികളുടെ ഏക മകൾ സസ്മിത ഭൂയെ (24) കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് ഗ്രാമത്തിലെ ഒരു യുവാവ് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഇപ്പോൾ ജയിലിലാണ്. മകളുടെ മരണത്തിൽ ദമ്പതികൾ കടുത്ത ദുഃഖത്തിലായിരുന്നുവെന്ന് ഐ.ഐ.സി രഞ്ജിത് നായിക് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.