യു.പിയിൽ 13,510 വോട്ടർമാരുടെ പേരുമാറ്റി തട്ടിപ്പ്; പിടിക്കപ്പെട്ടപ്പോൾ നടപടി

ന്യൂ​ഡ​ൽ​ഹി: സ്വ​ന്തം ഫോ​ട്ടോ ഐ​ഡി അ​ഥ​വാ എ​പി​ക് ന​മ്പ​ർ ഓ​ൺ​ലൈ​നി​ൽ തി​ര​ഞ്ഞ പ​ല​ർ​ക്കും കാ​ണാ​നാ​യ​ത് അ​തേ ന​മ്പ​റി​ൽ മ​റ്റു പേ​രു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പി​ലി​ഭി​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട് 13,510 വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫി​സ​ർ (സി.​ഇ.​ഒ) നി​ർ​ബ​ന്ധി​ത​നാ​യി.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വ​ൻ തോ​തി​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് വോ​ട്ട​ർ​മാ​ർ ഉ​ള്ള​താ​യി പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ 100 സീ​റ്റു​ക​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ് പി​ലി​ഭി​ത്. മ​ണ്ഡ​ല​ത്തി​ലെ ര​ജി​സ്റ്റേ​ർ​ഡ് വോ​ട്ട​ർ​മാ​രി​ൽ പ​ല​രു​ടെ​യും എ​പി​ക് ന​മ്പ​റു​ക​ളി​ൽ മ​റ്റു​ള്ള​വ​രു​ടെ പേ​രു​ക​ളാ​ണ് കാ​ണു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്യാം ​ലാ​ൽ പാ​ൽ ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫി​സ​ർ​ക്ക് രേ​ഖാ​മൂ​ലം തെ​ളി​വു​ക​ൾ സ​ഹി​തം പ​രാ​തി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ട​ർ​പ​ട്ടി​ക​ക​ൾ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സി.​ഇ.​ഒ ന​വ​ദീ​പ് റി​ൻ​വ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ലി​ഭി​ത് സ​ദ​ർ മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 16,000 ത്തി​ലേ​റെ വോ​ട്ട​ർ​മാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ ന​ട​പ​ടി. യു.​പി​യി​ലെ അ​ന്തി​മ ക​ര​ട് പ​ട്ടി​ക 2026 ഏ​പ്രി​ൽ 10ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം ജൂ​ലൈ​ക്കും സെ​പ്റ്റം​ബ​റി​നു​മി​ട​യി​ൽ 13,510 വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി ആ​രോ​പി​ച്ച​ത്. എ​പി​ക് ന​മ്പ​റും ക്ര​മ ന​മ്പ​റും അ​തേ​പ​ടി തു​ട​ർ​ന്നെ​ങ്കി​ലും പേ​രു​ക​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു.

പി​ലി​ഭി​ത് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ടാ​യ തി​രി​മ​റി​ക​ൾ ല​ക്‌​നോ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി. ക​ര​ട് പ​ട്ടി​ക​യി​ൽ പേ​രും വി​ശ​ദാം​ശ​ങ്ങ​ളും ക​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​പ്പാ​യെ​ന്ന ക​രു​തി​യി​രു​ന്ന പ​ല​ർ​ക്കു​മാ​ണ് പി​ന്നീ​ട് സ്വ​ന്തം എ​പി​ക് ന​മ്പ​റി​ൽ പേ​ര് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ പോ​യ​ത്. പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​കു​ക​യും ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Tags:    
News Summary - up voter list scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.