ദലിത്​ മുഖ്യമന്ത്രിക്ക്​ പിന്നാലെ പഞ്ചാബിന്​ ദലിത്​ ഡി.ജി.പിയും

ഛണ്ഡിഗഢ്​: ഇഖ്​ബാൽ പ്രീത്​ സിങ്​ സഹോട്ട പഞ്ചാബിന്‍റെ പുതിയ ഡി.ജി.പിയാവും. ശനിയാഴ്ചയാവും അദ്ദേഹം ഡി.ജി.പിയായി ചുമതലയേൽക്കുക. സ്വാതന്ത്ര്യത്തിന്​ ശേഷം ഇത്​ മൂന്നാം തവണയാണ്​ പഞ്ചാബിന്​ ദലിത്​ ഡി.ജി.പിയെ ഡിജി.പിയെ ലഭിക്കുന്നത്​. 2009ലാണ്​ ഇതിന്​ മുമ്പ്​ പഞ്ചാബിൽ ദലിത്​ ഡി.ജി.പിയുണ്ടായത്​.

ചരൺജിത്​ സിങ്​ ഛന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തതിന്​ പിന്നാലെയാണ്​ പുതിയ ഡി.ജി.പി നിയമനവും നടത്തിയത്​. പഞ്ചാബിലെ ആദ്യ ദലിത്​ മുഖ്യമന്ത്രിയാണ്​ ചരൺജിത് സിങ്​ ഛന്നി. 

Tags:    
News Summary - After the Dalit Chief Minister, there is a Dalit DGP for Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.