Posted On
date_range Updated On
date_range അശ്ലീല വിഡിയോ; ദാമൻ–ദിയു ബി.ജെ.പി അധ്യക്ഷൻ രാജിവെച്ചു
ദാമൻ: മുൻ എം.പിയും കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിലെ ബി.ജെ.പി അധ്യക്ഷനുമായ ഗോപാൽ ടൻഡെൽ രാജിെവച്ചു. ഇദ്ദേഹത്ത ിേൻറതെന്ന പേരിൽ യുവതിയുമൊത്തുള്ള അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണു രാജി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് ഗോപാൽ രാജിക്കത്തു സമർപ്പിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി വസുഭായ് പട്ടേൽ അറിയിച്ചു.
ദാമൻ-ദിയു ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിഡിയോ പ്രചരിച്ചത്. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാനായി പാർട്ടിയിലുള്ളവർതന്നെയാണ് തെൻറ മുഖം മോർഫ് ചെയ്തു ചേർത്ത വ്യാജ വിഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാൽ ആരോപിച്ചു. നേരത്തേ കോൺഗ്രസിലും എൻ.സി.പിയിലും പ്രവർത്തിച്ച ഗോപാൽ നാലുവർഷം മുമ്പാണ് ബി.ജെ.പിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.