ന്യൂഡൽഹി: കൊൽക്കത്ത സിറ്റി പൊലീസ് കമീഷണർ രാജീവ് കുമാറിനെതിരെ സർവിസ് ചട്ടലം ഘനത്തിന് അച്ചടക്ക നടപടി എടുക്കാൻ കേന്ദ്രസർക്കാർ പശ്ചിമ ബംഗാൾ സർക്കാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം രാജീവ് കുമാർ ധർണ ഇരുന്നത് സർവിസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.
ഇന്ത്യൻ പൊലീസ് സർവിസ് (െഎ.പി.എസ്) ഒാഫിസർമാരുടെ നിയന്ത്രണാധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. അതനുസരിച്ചാണ് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് നിർദേശം. രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ സി.ബി.െഎ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കേന്ദ്ര-സംസ്ഥാന പോര് രാജ്യശ്രദ്ധ ആകർഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.