Posted On
date_range Updated On
date_range ഗോദ്സെയെ പുകഴ്ത്തി ബി.ജെ.പി എം.എൽ.എയും
ഇന്ദോർ: ബി.ജെ.പി എം.പി പ്രഗ്യസിങ് ഠാക്കൂറിന് പിന്നാലെ ഗാന്ധി ഘാതകൻ നാഥുറാം ഗോദ്സെയെ പുകഴ്ത്തി ബി.ജെ.പി എം.എൽ.എയു ം. മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നുള്ള എം.എൽ.എ ഉഷ താക്കൂറാണ് ഗോദ്സെ ദേശീയവാദിയാണെന്ന പരാമർശവുമായി രംഗത്തെത്തിയത്.
ഗോദ്സെ രാജ്യത്തിന് വേണ്ടിയായിരുന്നു ജീവിച്ചതെന്നും ഉഷ താക്കൂർ പറഞ്ഞു. മധ്യപ്രദേശ് ബി.ജെ.പിയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ് ഉഷ താക്കൂർ. 2014ൽ ഗുജറാത്തി ഡാൻസ് ഫെസ്റ്റിവലിൽ നിന്ന് മുസ്ലിംകളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉഷ രംഗത്തെത്തിയതും വിവാദമായിരുന്നു.
അതേസമയം, ഉഷയുടേതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്നും വിവാദം അനാവശ്യമാണെന്നും ബി.ജെ.പി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.