സസ്യാഹാരി, ഉള്ളി കഴിക്കാറില്ല; വിലക്കയറ്റത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്ത്​ ഉള്ളിവില കുതിച്ചുയരുന്നത്​ ചർച്ചയാവു​േമ്പാഴും ഇതുമായി ബന്ധപ്പെട്ട വിവാദ പ്രസ്​താവനകൾ തുടർന്ന്​ ബി.ജെ.പി നേതാക്കൾ.

കേന്ദ്രസഹമന്ത്രി അശ്വനി ചൗബെയാണ്​ ഇക്കുറി വിലക്കയറ്റത്തെ കുറിച്ച്​ വിവാദ പ്രസ്​താവനയിറക്കിയത്​. താൻ സസ്യാഹാരിയാണ്​. അതിനാൽ ഇതുവ​െര ഉള്ളി കഴിച്ചിട്ടില്ല. പിന്നെ തനി​ക്കെങ്ങനെ ഉള്ളിയുടെ ക്ഷാമത്തെ കുറിച്ച്​ അറിയുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്​താവന. ഉള്ളിവിലയുമായി ബന്ധപ്പെട്ട്​ നിർമലാ സീതാരാമൻെറ പ്രസ്​താവനയേയും മന്ത്രി പിന്തുണച്ചു.

രാജ്യത്ത്​ വിലക്കയറ്റം രൂക്ഷമാണെന്ന്​ തെളിയിച്ച്​ ഉള്ളിവില അനുദിനം കുതിക്കുകയാണ്​. ഇന്ത്യയിൽ ഉള്ളിയുടെ ഏറ്റവും കുറഞ്ഞ വില കിലോ ഗ്രാമിന്​ 75 രൂപയാണ്​. ഉയർന്ന വില ഏകദേശം 140 രൂപയും വരും. കാലാവസ്ഥ മാറ്റം മൂലം കൃഷി നശിച്ചതാണ്​ ഉള്ളിയുടെ വില കുതിച്ചുയരാൻ കാരണം.

നേരത്തെ ഉള്ളി വിലയുമായി ബന്ധ​പ്പെട്ട്​ ധനമന്ത്രി നിർമലാ സീതാരാമൻെറ പ്രസ്​താവന വിവാദമായിരുന്നു. താൻ ഉള്ളി ഉപയോഗിക്കാറില്ലെന്നായിരുന്നു ധനമന്ത്രിയുടെ ലോക്​സഭയിലെ പരാമർശം.

Tags:    
News Summary - After Nirmala Sitharaman, Union minister Ashwini Choubey-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.