കോടതി വിധി: സിദ്ദുവിനെതിരെ വിമർശനവുമായി നേതാക്കൾ

ചണ്ഡീഗഡ്: റോഡിലെ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ സിദ്ദുവിനെതിരെ വിമർശനവുമായി നേതാക്കൾ. സിദ്ദുവിന്റെ എതിരാളികളായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങും സുഖ്ജീന്ദർ സിങ് രൺധാവയും കോടതി വിധിയെ അനുകൂലിച്ച് പ്രതികരിചച്ു. പാർട്ടിക്ക് ചെയ്യാൻ കഴിയാത്തത് കോടതി ചെയ്തു എന്നാണ് വിഷയത്തിൽ പഞ്ചാബ് മുൻ ആഭ്യന്തരമന്ത്രി സുഖ്‌ജീന്ദർ സിങ് രൺധാവ അഭിപ്രായപ്പെട്ടത്.

നവജ്യോത് സിങ് സിദ്ദു ഒരു ഹാസ്യനടനാണ്. അദ്ദേഹത്തിന്റെ ടി.ആർ.പി വളരെ ഉയർന്നതാണ്. ആളുകൾ അദ്ദേഹത്തെ ഒരു നേതാവായി കണക്കാക്കുന്നില്ല. തിയേറ്ററുകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ അദ്ദേഹത്തെ ഇഷ്ടപ്പെടൂ -സുഖ്‌ജീന്ദർ സിങ് വിമർശിച്ചു.

സിദ്ദു പാർട്ടിക്ക് വരുത്തിയത് പരിഹരിക്കാനാകാത്ത നഷ്ടമാണെന്നും അദ്ദേഹം അസ്ഥിരനായ വ്യക്തിയാണെന്നും മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു. സിദ്ദു പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധിയായതിനാൽ സിദ്ദുവിന്റെ ശിക്ഷയെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ല. കേസ് 34 വർഷം പഴക്കമുള്ളതാണ്. സിദ്ദുവിന്റെ രാഷ്ട്രീയ ജീവിതത്തിൽ ചാഞ്ചാട്ടമുണ്ട്. അദ്ദേഹം കോൺഗ്രസിന്റെ ഭാഗമായി തുടരുമോ ഇല്ലയോ എന്ന് എനിക്ക് പറയാനാവില്ല -അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പി.സി.സി അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സിദ്ദുവിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഹൈക്കമാൻഡ് അച്ചടക്ക സമിതി യോഗം വിളിച്ചിരുന്നുവെങ്കിലും സിദ്ദുവിനെതിരെ നടപടിയുണ്ടായില്ല. നിലവിൽ, ശിക്ഷാ കാലാവധി പൂർത്തിയാകുന്നതുവരെ സിദ്ദുവിന്റെ രാഷ്ട്രീയ ജീവിതം ഒരു വർഷത്തേക്കെങ്കിലും അവതാളത്തിലാകാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - After Navjot Sidhu's sentencing in road rage case, all eyes on Congress high command

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.