മാസങ്ങൾക്ക്​ ശേഷം കണ്ടെയ്​ൻമെന്‍റ്​ സോണുകളില്ലാതെ മുംബൈ

മുംബൈ: ഒരു വർഷത്തിലേറെക്കാലമായി കോവിഡ്​ ഭീതിയിൽ കഴിയുന്ന മുംബൈ നിവാസികൾക്ക്​ സന്തോഷ വാർത്ത. മുംബൈ മഹാനഗരത്തിൽ കണ്ടെയ്​ൻമെന്‍റ്​ സോണുകളില്ലെന്ന് ബൃഹാൻ മുംബൈ മുനിസിപൽ കോർപറേഷൻ ശനിയാഴ്ച അറിയിച്ചു.

'ഇതെന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ്​. കഴിഞ്ഞ കുറേ കാലമായി കണ്ടെയ്​ൻമെന്‍റ്​ സോണുകളില്ലാത്ത മുംബൈക്കായി നാം പരിശ്രമിക്കുകയായിരുന്നു. ഇന്ന്​ അത്​ സാധ്യമായിരിക്കുന്നു' - ബി.എം.സി കമീഷണർ ഇഖ്​ബാൽ സിങ്​ ചഹൽ പറഞ്ഞു.

കോവിഡ്​ ഡെൽറ്റ പ്ലസ്​ വകഭേദം പടർന്ന്​ പിടിക്കുന്ന സാഹചര്യത്തിൽ സംസ്​ഥാന സർക്കാർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയാറാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. 24 മണിക്കൂറിനിടെ 262 പുതിയ കോവിഡ്​ കേസുകളാണ്​ മുംബൈയിൽ റിപ്പോർട്ട്​ ചെയ്​തത്​. 2879 പേരാണ്​ നിലവിൽ ചികിത്സയിൽ കഴിയുന്നത്​. ശനിയാഴ്ച ആറ്​ മരണങ്ങൾ സ്​ഥിരീകരിച്ചു.

Tags:    
News Summary - after month's Mumbai free of Covid-19 containment zones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.