കെജ്​രിവാളിനെതിരായ ആരോപണം അടിസ്​ഥാന രഹിതം -കുമാർ വിശ്വാസ്​ 

ന്യൂഡൽഹി: ആം ആദ്​മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ ​അരവിന്ദ് ​കെജ്​രിവാളിനെതിരായ അഴിമതിയാരോപണം അടിസ്​ഥാന രഹിതമെന്ന് ​എ.എ.പി നേതാവ് ​കുമാർ വിശ്വാസ്​. 

കെജ്​രിവാളിനെതിരായ ആരോപണം തള്ളുന്നു. ​അദ്ദേഹം ആരുടെയെങ്കിലും കൈയിൽ നിന്ന്​ കോഴ വാങ്ങിയെന്ന്​ ചിന്തിക്കാൻ പോലും കഴിയുന്നില്ല. 12 വർഷമായി കെജ്​രിവാളിനെ തനിക്കറിയാം. ഇൗ വിഷയത്തിൽ ആരോഗ്യ വകുപ്പ്​ മന്ത്രി സത്യേന്ദ്ര ജെയിനിനോട്​ വിശദീകരണം ചോദിക്കും. കുറ്റക്കാരനെന്ന്​ കണ്ടെത്തുന്നയാളെ പാർട്ടിയിൽ നിന്ന്​ പുറത്താക്കണമെന്ന്​ കെജ്​രിവാൾ തന്നെ വ്യക്​തമാക്കിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നതായും കുമാർ വിശ്വാസ്​ പറഞ്ഞു.

 ഡൽഹിയിലെ ആരോഗ്യ വകുപ്പ്​ മന്ത്രിയായ സത്യേന്ദ്ര ജെയിൻ കെജ്​രിവാളിന്​ രണ്ട്​ കോടി നൽകുന്നത്​ കണ്ടെന്നാണ്​ പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര ഇന്ന്​  ആരോപിച്ചത്​. ത​​​​െൻറ സ്ഥാനചലനത്തിന്​ കാരണം ഇതാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. പ്രകടനം മോശമായതിനെ തുടർന്ന്​  ജലവിഭവ വകുപ്പ്​ മന്ത്രി കപിൽ മിശ്രയെ തൽസ്ഥാനത്ത്​ നീക്കിയെന്നാണ് ​ആം ആദ്​മി നേതൃത്വം പറയുന്നത്​. 


 

Tags:    
News Summary - After Kapil Mishra sacked, Kumar Vishwas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.