യു.പിയിൽ ടോൾബൂത്തുകൾക്കും ഇനി കാവി നിറം

ലക്​നൗ: സർക്കാർ ഒാഫീസുകൾക്കും പാർക്കുകൾക്കും ഡിവൈഡറുകൾക്കും പിന്നാലെ യു.പിയിൽ ടോൾബൂത്തുകൾക്കും കാവിനിറം. മുസഫർനഗർ-ഷരാൺപൂർ ഹൈവേയിലെ ടോൾബൂത്തുകൾക്കാണ്​​ കാവി നിറം നൽകയിരിക്കുന്നത്​. 

 ഉത്തർപ്രദേശ്​ സർക്കാറി​​​െൻറ കാവിനിറത്തോടുള്ള പ്രേമം രഹസ്യമല്ല. മുഖ്യമ​ന്ത്രിയുടെ ഒാഫീസ്​ മുതൽ സംസ്ഥാനത്തെ മറ്റ്​ പ്രധാന കെട്ടിടങ്ങൾക്കെല്ലാം കാവിനിറമാണ്​ ഉള്ളത്​.

സെ​ക്രട്ടറിയേറ്റ്​ കെട്ടിടത്തിന്​ ശേഷം ഡിവൈഡർ, പ്രതിമകൾ തുടങ്ങി ഇപ്പോൾ ടോൾ ബൂത്തുകൾ വരെ എത്തിനിൽക്കുകയാണ്​ സർക്കാറി​​​െൻറ കാവി പ്രേമം. യോഗി ആദിത്യനാഥി​​​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ സർക്കാർ കെട്ടിടങ്ങൾക്ക്​ കാവി നിറം നൽകാൻ തുടങ്ങിയത്​​.

Tags:    
News Summary - After govt buildings, parks, dividers now UP toll plaza painted saffron-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.