പ്രത്യേക തസ്​തികകളിൽ നിന്ന്​ വനിതകളെ മാറ്റാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ചില തസ്​തികകളിൽ നിന്ന്​ വനിതാ ജീവനക്കാരെ മാറ്റി നിർത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്കോ പൈലറ്റ ്​, പോർട്ടർ, ഗാർഡുകൾ, ട്രാക്ക്​മാൻ തുടങ്ങിയ റെയിൽവേയിലെ ജോലികൾക്ക്​ വനിതകൾ അനുയോജ്യമല്ലെന്നാണ്​ റെയിൽവേയു ടെ കണ്ടെത്തൽ. ഇൗ തൊഴിലുകൾക്ക്​ പുരുഷൻമാരെ മാത്രം റിക്രൂട്ട്​ ചെയ്​താൽ മതിയെന്നാണ്​ റെയിൽവേ നിലപാട്​.

ഇത ്തരം ജോലി ചെയ്യുന്ന വനിത ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട്​ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും റെയിൽവേ വ്യക്​തമാക്കുന്നു. ഇതി​​​െൻറ കൂടി അടിസ്ഥാനത്തിലാണ്​ ചില തൊഴിൽ മേഖലകളിൽ വനിതകളെ മാറ്റിനിർത്താൻ ശിപാർശ ചെയ്​തതെന്നാണ്​ റെയിൽവേ അവകാശപ്പെടുന്നത്​. റെയിൽവേയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കാണ്​ പ്രഥമ പരിഗണന നൽകുന്നതെന്ന്​ ഉദ്യോഗസ്ഥനായ എസ്​.എൻ അഗർവാൾ പറഞ്ഞു.

നിലവിൽ 1.3 മില്യൺ ജീവനക്കാരാണ്​ ഇന്ത്യൻ റെയിൽവേയിൽ ഉള്ളത്​. ഇതിൽ 2 മുതൽ 3 ശതമാനം വരെയാണ്​ വനിതാ ജീവനക്കാർ. ഇതിൽ ഭൂരിപക്ഷവും ഒാഫീസ്​ ജോലികളാണ്​ ചെയ്യുന്നത്​. അതേസമയം, റെയിൽവേ നടത്തുന്നത്​ ലിംഗവിവേചനമാണെന്ന്​ വിമർശനങ്ങളും ഉയരുന്നുണ്ട്​.

Tags:    
News Summary - After Armed Forces, Indian Railways Says Some Jobs are ‘Tough’ for Women-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.