അഫ്​ഗാൻ ഭീകരവാദത്തിന്​ താവളമാവരുത് ​-മോദി

ന്യൂഡൽഹി: അഫ്​ഗാ​െൻറ മണ്ണ്​ ഭീകരവാദത്തിനും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഇടമായി മാറാൻ അനുവദിക്കരുതെന്ന്​ പ്രധനമന്ത്രി നരേന്ദ്ര മോദി. അതേസമയം, അഫ്​ഗാനിലെ പൗരൻമാർക്ക്​ ഇപ്പോൾ വേണ്ടത്​ ദുരിതാശ്വാസ പ്രവർത്തനങ്ങളാണെന്നും എല്ലാവർക്കും തടസ്സമില്ലാതെ സഹായം ലഭിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അഫ്​ഗാനെ കുറിച്ച ജി 20 രാജ്യങ്ങളുടെ പ്രത്യേക യോഗത്തിൽ ഒാൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാരിദ്ര്യവും പോഷകാഹാരക്കുറവും അനുഭവിക്കുന്ന ഒാരോ അഫ്​ഗാ​േൻറയും വേദന ഇന്ത്യ മനസ്സിലാക്കുന്നുണ്ട്​.

അഫ്​ഗാനിസ്​താനിൽ സ്​ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പങ്കാളിത്തമുള്ള വിശാല സർക്കാറാണ്​ വരേണ്ടത്. കഴിഞ്ഞ 20 വർഷത്തെ സാമൂഹ്യ, സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ അതാവശ്യമാണ്​. അഫ്​ഗാനിലെ സ്​ഥിഗതികളിൽ മാറ്റം വരുത്താനുള്ള യു.എൻ ശ്രമങ്ങൾക്ക്​ മോദി പിന്തുണ വാഗ്​ദാനം ചെയ്​തു.

Tags:    
News Summary - Afghanistan shouldn't become source of radicalisation, terror says pm modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.