താലിബാനുമായി ധാരണ; റഷ്യക്കും ഇറാനും ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ താലിബാനുമായി രാഷ്ട്രീയ ധാരണക്ക് ശ്രമിക്കുന്ന റഷ്യക്കും ഇറാനും ഇന്ത്യയുടെ മുന്നറിയിപ്പ്. അല്‍ഖാഇദ പോലുള്ള ഭീകരസംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ താലിബാന്‍ തയാറായിട്ടില്ളെന്നും അന്താരാഷ്ട്ര കരാറുകള്‍ മാനിക്കാറില്ളെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

അന്താരാഷ്ട്ര ധാരണകള്‍ അംഗീകരിക്കുകയും ഭീകരതയും അക്രമവും അവസാനിപ്പിക്കുകയും വേണം, ജനാധിപത്യ നിയമങ്ങള്‍ അംഗീകരിക്കാനും അവര്‍ തയാറാകണം -വികാസ് സ്വരൂപ് പറഞ്ഞു. അഫ്ഗാനിസ്താനിലെ റഷ്യയുടെ പുതിയ നീക്കങ്ങള്‍ ഇന്ത്യയെ അസ്വസ്ഥമാക്കുമെങ്കിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് കോട്ടം സംഭവിക്കില്ളെന്ന്  വികാസ് സ്വരൂപ് വ്യക്തമാക്കി. റഷ്യയുമായുള്ളത് സവിശേഷമായ ബന്ധമാണെന്ന് അദ്ദേഹം ഊന്നി പ്പറഞ്ഞു.
പതിറ്റാണ്ടുകളായി ഇന്ത്യയുമായി മികച്ച ബന്ധം തുടരുന്ന റഷ്യയെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ അഭിപ്രായ പ്രകടനം അസാധാരണ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞദിവസം അഫ്ഗാനിസ്താന്‍െറ ഉപരിസഭയില്‍ സംസാരിച്ച റഷ്യന്‍ പ്രതിനിധി അലക്സാണ്ടര്‍ മാന്‍റിത്സ്കി ദീസില്‍ പോരാട്ടം നടത്തുന്ന താലിബാന്‍െറ അതേ താല്‍പര്യങ്ങളാണ് തങ്ങള്‍ക്കുമുള്ളതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത പദവിയിലുള്ള സമീര്‍ കബുലോവിനെ  പരാമര്‍ശിച്ചായിരുന്നു ഈ അഭിപ്രായ പ്രകടനം. താലിബാനെ ‘‘ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായി’’ റഷ്യന്‍ പ്രതിനിധി വിശേഷിപ്പിച്ചതും ഇന്ത്യയെ ചൊടിപ്പിച്ചു.

Tags:    
News Summary - afgan thaliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.