Posted On
date_range Updated On
date_range നാവികസേന മേധാവിയായി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി ചുമതലയേറ്റു
ന്യൂഡൽഹി: നാവികസേനയുടെ 26ാമത് മേധാവിയായി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ആർ. ഹരികുമാറിന് പകരക്കാരനായാണ് ഇദ്ദേഹം ചുമതലയേറ്റത്. റേവ സൈനിക സ്കൂൾ പൂർവ വിദ്യാർഥിയായ അഡ്മിറൽ ത്രിപാഠി നേവൽ സ്റ്റാഫ് ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
1964 മേയ് 15ന് ജനിച്ച ഇദ്ദേഹം 1985 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നാവികസേനയിൽ ചേർന്നത്. 39 വർഷത്തെ സേവനത്തിനിടെ, വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയും ഏഴിമല നാവിക അക്കാദമി കമാൻഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അതിവിശിഷ്ട സേവാ മെഡൽ ഉൾപ്പെടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.