ന്യൂഡൽഹി: നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ഉപേയാഗിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഇൗ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പാസ്പോർട്ട് അല്ലെങ്കിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുതന്നെ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഒേട്ടറെ സേവനങ്ങൾക്ക് കേന്ദ്ര സർക്കാർ ആധാർ നിർബന്ധമാക്കുന്നതിനിടയിലാണ് ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനാവില്ലെന്ന പ്രസ്താവന വരുന്നത്.
ആധാറിെൻറ നിയമസാധുത സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ പരിഗണനയിലാണ്. സേവന പദ്ധതികൾക്ക് ഉൾപ്പെടെ ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.