മുംബൈ: റിയാലിറ്റി ഷോ, സംഗീത വിഡിയോകളിലൂടെ ശ്രദ്ധനേടിയ നടിയും മോഡലുമായ ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് പരാഗ് ത്യാഗിയും മറ്റു ബന്ധുക്കളുമാണ് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഓശിവാര ശ്മശാനത്തിലാണ് സംസ്കാരം.
2002ൽ പുറത്തിറങ്ങിയ ‘കാന്ത ലാഗ’ എന്ന വിഡിയോ ആൽബത്തിലെ നൃത്തത്തിലൂടെയാണ് ഷെഫാലി ശ്രദ്ധനേടിയത്. ‘മുജ്സെ ശാദി കരോഗി’ (2004) ആണ് ഷെഫാലി വേഷമിട്ട ഏക ബോളിവുഡ് സിനിമ. ‘ഹുദുഗരു’ (2011) എന്ന കന്നട സിനിമയിലും അഭിനയിച്ചു.
വെബ്സീരിസായ ‘ബേബി കം നാ’ (2019) യിലും വേഷമിട്ടിരുന്നു. നാച്ച് ബാലിയ സീരീസുകൾ, ബൂഗി വൂഗി തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളുടെയും ഭാഗമായി. ബിഗ് ബോസിലും മുഖംകാണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.