ലോക്​ഡൗൺ ലംഘിച്ച്​ കാറിൽ സുഹൃത്തിനൊപ്പം കറങ്ങി; പൂനം പാണ്ഡെ അറസ്​റ്റിൽ

മുംബൈ: കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്​ഡൗൺ ലംഘിച്ചതിന്​ മോഡൽ പൂനം പാണ്ഡെ അറസ്​റ്റിൽ. മുംബൈയിലെ മറൈൻ ഡ്രൈവ്​ ​പൊലീസാണ്​ അറസ്​റ്റ്​ ചെയ്​തത്​​. സുഹൃത്തിനൊപ്പം കാറിൽ കറങ്ങുകയായിരുന്നു പൂനമെന്ന്​ പൊലീസ്​ അറിയിച്ചു. ഇരുവർക്കും നോട്ടീസ്​ നൽകിയതായും പൊലീസ്​ വ്യക്​തമാക്കി.

സംവിധായകനായ സാം അഹമ്മദാണ്​ പൂനത്തിനൊപ്പമുണ്ടായിരുന്നത്​. ഞായറാഴ്​ച രാത്രി എട്ട്​ മണിയോടെയാണ്​ സംഭവം. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും ​പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​.

പൂനം പാണ്ഡെ അറസ്​റ്റിലായ വിവരം ഡെപ്യൂട്ടി കമ്മീഷണർ സാൻഗ്രാസിങ്​ നിഷാന്ദർ സ്ഥിരീകരിച്ചു. ഇരുവർക്കുമെതിരെ ഐ.പി.സി സെക്ഷൻ 188, 269 തുടങ്ങിയ വകുപ്പുകൾക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്​. 

Tags:    
News Summary - Actress Poonam Pandey arrested for violating Covid-19 lockdown-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.