'മരണം മുൻകൂട്ടി പ്രവചിച്ചോ‍?'; നൊമ്പരമായി പ്രതാപ് പോത്തന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ചലച്ചിത്ര ലോകം. മരിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പുള്ള പ്രതാപ് പോത്തന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇപ്പോൾ ആരാധകരിൽ നൊമ്പരമാവുന്നത്.

Full View


ജോർജ് കാരലിന്‍റെയും ജിം മോറിസണിന്‍റെയും വാക്കുകൾ ഉൾപ്പെടെ ജീവിതത്തെ നിസാരത ചൂണ്ടിക്കാണിക്കുന്ന അനേകം വാചകങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

'ചിലർ നന്നായി കരുതൽ കാണിക്കും, ഇതിനെയാണ് സ്നേഹം എന്ന് വിളിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്' എന്ന വിഖ്യാത എഴുത്തുകാരൻ എ. എ മിൽനെയുടെ വാചകങ്ങളാണ് പോത്തൻ ഇന്നലെ ആദ്യമായി പോസ്റ്റ് ചെയ്ത്.

പിന്നീട് 'ഉമിനീർ കുറേശ്ശെയായി ദീർഘകാലം വിഴുങ്ങുന്നതിലിതൂടെയാണ് മരണം സംഭവിക്കുന്നത്' - എന്ന ജോർജ് കാരലിന്‍റെ വാചകവും പോസ്റ്റ് ചെയ്തു.

'എല്ലാ തലമുറകളും ഒരേ പോലെ കളിക്കുന്ന ഗെയിമിന്‍റെ പേരാണ് ഗുണനം' എന്നതായിരുന്നു അടുത്ത പോസ്റ്റ്. അപ്പോൾ ജീവിത്തിന്‍റെ അർഥം എന്താണെന്ന ഒരാളുടെ ചോദ്യത്തിന് 'ഞാനും അതറിയാൻ ആഗ്രഹിക്കുന്നു, പക്ഷെ ഇപ്പോൾ അത് അതിജീവിനമാണെന്ന് ഞാൻ കരുതുന്നു' എന്നായിരുന്നു പോത്തന്‍റെ മറുപടി.

'ജീവിതം എന്നത് ബില്ലുകൾ അടക്കുക എന്നതാണ്' എന്നും അദ്ദേഹം പോസ്റ്റ് ചെയ്തു.

'കലയിൽ, പ്രധാനമായും സിനിമയിൽ ആളുകൾ സ്വന്തം നിലനിൽപ്പ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത് എന്ന് ഞാൻ കരുതുന്നു' എന്ന ജിം മോറിസൺന്‍റെ വാചകങ്ങളാണ് അവസാനമായി അദ്ദേഹം പങ്കുവെച്ചത്.

എന്നാൽ പ്രതാപ് പോത്തന്‍റെ അപ്രതീക്ഷിത മരണം അറിഞ്ഞതോടെ പോത്തന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പ്രതികരണവുമായി എത്തുകയാണ് ആരാധകർ. 'താങ്കൾ താങ്കളുടെ മരണം മുൻകൂട്ടി കണ്ടിരുന്നോ? എന്നാണ് ഒരു ആരാധകൻ കമന്‍റ് ചെയ്തത്. മണിക്കൂറുകൾക്ക് മുൻപ് തങ്ങളോട് സംവദിച്ച പ്രിയപ്പെട്ട താരത്തിന്‍റെ മരണവാർത്ത ആരാധകർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 

Tags:    
News Summary - actor pratap pothen's last face book posts about death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.