ലഹ​രി മ​രു​ന്ന് കേസ്: ദീ​പി​ക പ​ദു​കോ​ൺ നാ​ര്‍​കോ​ട്ടി​ക്‌​സ് ബ്യൂ​റോ മുമ്പാകെ ഹാജരായി

മും​ബൈ: സു​ശാ​ന്ത് സിങ് രജ്പുത്തിന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നുണ്ടായ ബോ​ളി​വു​ഡി​ലെ ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ദീ​പി​ക പ​ദു​കോ​ൺ നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ മുമ്പാകെ ചോ​ദ്യം ചെ​യ്യലിന് ഹാജരായി. നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് സൗത്ത് മുംബൈയിലെ എൻ.സി.ബി ഒാഫീസിൽ ദീപിക ഹാജരായത്.

ദീപികയും ശ്രദ്ധ കപൂറും മയക്കുമരുന്ന്​ ആവശ്യപ്പെടുന്നതി​ന്‍റെ വാട്ട്​സ്​ആപ്പ്​ ചാറ്റും പുറത്തായിരുന്നു. മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​വ​ര്‍ ഡി, ​കെ എ​ന്നീ അ​ക്ഷ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചാ​റ്റ് ചെ​യ്തിട്ടുണ്ട്. ഡി ​എ​ന്ന​ത് ദീ​പി​ക​യും കെ ​എ​ന്ന​ത് ക​രി​ഷ്മ​യു​മാ​ണെ​ന്നു​മാ​ണ് നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ സം​ശ​യി​ക്കു​ന്ന​ത്.

കഴിഞ്ഞ ദിവസം ദീപികയുടെ മാനേജർ കരിഷ്മ പ്രകാശും നടി രാഹുൽ പ്രീത് സിങ്ങും നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ മുമ്പാകെ ഹാജരായിരുന്നു. 

അറസ്​റ്റിലായ സുശാന്തിന്‍റെ കാമുകി റിയ ചക്രബർത്തിയുടെ ഫോണിലുള്ള സംഭാഷണത്തിൽ രാകുലി​നും ലഹരിമരുന്ന്​ ഇടപാടിൽ പങ്കുണ്ടെന്ന സൂചന എൻ.സി.ബി അന്വേഷണ സംഘത്തിന്​ ലഭിച്ചിരുന്നു. റിയയുടെ മൊഴിയിൽ രാകുലി​ന്‍റെയും സാറ അലി ഖാ​ന്‍റെയും പേര്​ പരാമർശിച്ചിരുന്നു. ഇ​വ​ര്‍ സു​ശാ​ന്തു​മൊ​ത്ത് പു​ണെ​യി​ലെ ഐ​ല​ന്‍​ഡി​ല്‍ നി​ര​വ​ധി ത​വ​ണ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നാ​ണ് വി​വ​രം. 

സുശാന്തിന്‍റെ മരണത്തിൽ റിയ ചക്രവർത്തിയും സഹോദരൻ ശൗവിക് ചക്രവർത്തിയും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ലഹരി മരുന്ന് കേസിൽ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.