എൻ.ഐ.എ പ്രവർത്തിക്കുന്നത്​ കേന്ദ്ര നിർദേശമനുസരിച്ച്​; നോട്ടീസിനെതിരെ പഞ്ചാബി നടൻ

​ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ്​ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) ​പ്രവർത്തിക്കുന്നതെന്ന്​ പഞ്ചാബി അഭിനേതാവ്​ ദീപ്​ സിദ്ദു. കർഷക സമരത്തെ പിന്തുണച്ച സിദ്ദു ഉൾപ്പെടെ നാൽപതോളം പേരെ ചോദ്യം ​ചെയ്യാൻ എൻ.ഐ.എ നോട്ടീസ്​ അയച്ചതിനെ തുടർന്നാണ്​ പ്രതികരണം.

കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച്​ രംഗത്തെത്തിയവരെ കേന്ദ്രസർക്കാറിന്‍റെ നിർദേശമനുസരിച്ച്​ എൻ.ഐ.എ ചോദ്യം ചെയ്യുകയാണെന്ന്​ സിദ്ദു പറഞ്ഞു.

സിഖ്​ ഫോർ ജസ്റ്റിസ്​ ഉൾപ്പെടെ നിരവധി സംഘടനകൾക്ക്​ കർഷക പ്രക്ഷോഭവുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ചാണ്​ നോട്ടീസ്​.

സിഖ്​ ഫോർ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആസ്​ഥാനത്ത്​ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ സിദ്ദുവിനുൾപ്പെടെ​ നോട്ടീസ്​ നൽകുകയായിരുന്നു.

​േലാക്​ ഭലായ്​ ഇൻസാഫ്​ വെൽഫെയർ സൊസൈറ്റി സംഘടന നേതാവ്​ ബൽദേവ്​ സിങ്​ സിർസക്കും എൻ.ഐ.എ നോട്ടീസ്​ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്​ ഹാജരാകില്ലെന്ന്​ ബൽദേവ്​ സിങ്​ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കർഷക നേതാക്കൾ, ആക്​ടിവിസ്റ്റുകൾ, സമരത്തെ അനുകൂലിക്കുന്ന പ്രമുഖർ തുടങ്ങി 40ഓളം പേർക്കാണ്​ എൻ.ഐ.എ നോട്ടീസ്​ അയച്ചത്​.

ഖാലിസ്​ഥാനി സംഘടനകൾ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറിയതായി ശ്രദ്ധയിൽപ്പെ​ട്ടെന്നും വിദേശത്തുനിന്ന്​ ഫണ്ട്​ ശേഖരിക്കുന്നുവെന്നുമാണ്​ എൻ.ഐ.എയുടെ ആരോപണം. 

Tags:    
News Summary - actor Deep Sidhu says probe agency acting on govt direction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.