Posted On
date_range Updated On
date_range ഖുശ്ബുവിന്റെ വീട്ടിൽ ബോംബ് ഭീഷണി
ചെന്നൈ: നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബുവിെൻറ ചെന്നൈ പട്ടിണപ്പാക്കത്തെ വീട്ടിൽ ബോംബ് വെച്ചെന്ന് വ്യാജ സന്ദേശം. സംഭവവുമായി ബന്ധപ്പെട്ട് ഉദുമൽപേട്ട് സ്വദേശിയായ മാരിഅമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഖുശ്ബുവും ഭർത്താവ് സുന്ദറും മക്കളും വേനൽക്കാല അവധി ആഘോഷിക്കാൻ വിദേശത്താണ്.
ശനിയാഴ്ച പുലർച്ചെ 3.50നാണ് പൊലീസ് കൺട്രോൾറൂമിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വീട്ടിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരുടെ സഹായത്തോെട പൊലീസ് വീട് തുറന്ന് പുലർച്ചവരെ അരിച്ചുപെറുക്കിയെങ്കിലും ഒന്നും ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.