മുംബൈ: ഇടത്-ദലിത് കൂട്ടുകെട്ട് ആർ.എസ്.എസിനും ബി.ജെ.പിക്കും ഭീഷണിയാകുമെന്ന് കരുതിയാണ് മാേവാവാദി ബന്ധത്തിെൻറ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്നതിനു പിന്നിലെന്ന് ആരോപണം. ഇതുവരെ പിടിയിലായവരും പൊലീസിെൻറ ‘സംശയ പട്ടിക’യില്‍ ഉള്ളവരും നേരത്തെ മുതല്‍ ആർ.എസ്.എസ് ‘നിരീക്ഷണത്തിലുള്ള’ മനുഷ്യാവകാശ പ്രവര്‍ത്തകരാണ്.
മേല്‍ജാതിക്കാരായ പെഷ്വാകൾക്കെതിരെ ദലിത് വിഭാഗത്തിലെ മെഹറുകള്‍ വിജയം നേടിയ 1818ലെ ഭിമ-കൊരെഗാവ് സ്മരണക്കിടയിലെ കലാപമാണ് മനുഷ്യാവകാശ പ്രവര്‍ത്തകർക്കെതിരെ ആയുധമാക്കിയത്. യുദ്ധസ്മരണക്ക് തൊട്ടുമുമ്പ് 300ഓളം ദലിത്, ഇടത്, മുസ്ലിം, മറാത്ത സംഘടനകള്‍ പങ്കെടുത്ത എല്‍ഗാര്‍ പരിഷത്താണ് അതിന് കാരണമായത്. ആര്.എസ്.എസ് ആശയത്തിനും ബി.ജെ.പി സര്‍ക്കാറിനും എതിരെ ദലിത്-ഇടത് കൂട്ടുകെട്ട് ഫലപ്രദമാകുന്നതാണ് എല്‍ഗാര്‍ പരിഷത്തിൽ പ്രകടമായത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് യു.പിയിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകളിലും പരമ്പരാഗത വഴിവിട്ട് ദലിതുകള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തിരുന്നു. ഇത് ആര്.എസ്.എസിെൻറ വിജയമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഈ ശ്രമം പാതിവഴിയില്‍ പൊളിയുന്ന സൂചനയാണ് എല്‍ഗാര്‍ പരിഷത്ത് നല്‍കിയത്. ‘ആര്.എസ്.എസ്, ബി.ജെ.പി മുക്ത ഇന്ത്യ ’ എന്ന മുദ്രാവാക്യം എല്‍ഗാര്‍ പരിഷത്തിലുണ്ടായി. എല്‍ഗാര്‍ പരിഷത്തിനെ തുടക്കംമുതൽ തീവ്ര ഹിന്ദുത്വ നേതാക്കാളയ ഭിഡെ ഗുരുജിയും മിലിന്ദ് എക്ബോട്ടെയും എതിര്‍ത്തിരുന്നു.
കലാപാനന്തരം ഭിഡെ ഗുരുജിക്കും എക്ബോട്ടെക്കും എതിരെ തിരിഞ്ഞ പൊലീസും സര്‍ക്കാറും പെട്ടെന്നാണ് ചുവടുമാറ്റിയതെന്ന് റിട്ട. ജസ്റ്റിസ് ബി.ജി. കൊല്‍സെ പാട്ടീല്‍ പറഞ്ഞു.
ആദ്യം കബീര്‍ കലാമഞ്ചുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.