മുംബൈ: ഭീമ- കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദലിത് ആക്ടിവിസ്റ്റ് ആനന്ദ് തെൽതുംബ്ഡെ അറസ്റ്റിൽ. തെൽതുംബ്ഡെയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് പുണെ പൊലീസാണ് അറസ്റ്റ് ചെയ്തത്.
തെൽതുംബ്ഡെക്കെതിരായ മതിയായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കുറ്റകൃത്യത്തിൽ ആനന്ദ് ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാനായിട്ടുണ്ട്. കൂടാതെ ആനന്ദിനെതിരായ അന്വേഷണം പ്രധാനഘട്ടത്തിലാണെന്നും കോടതി നിരീക്ഷിച്ചു. മുംബൈയിലെ വിലെ പാർലെ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ ആനന്ദ് ഉള്ളത്.
പുണെ പൊലീസ് കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ജനുവരി 14 ന് നിരസിച്ചിരുന്നു. എന്നാൽ, നാല് ആഴ്ചത്തേക്ക് അറസ്റ്റ് വിലക്കിയ പരമോന്നത കോടതി വിചാരണ കോടതിയിൽനിന്ന് ഇതിനകം ജാമ്യം തേടാൻ അനുമതിയും നൽകിയിരുന്നു.
2017 ഡിസംബർ 31ന് പുണെയിൽ നടന്ന എൽഗാർ പരിഷദ് കോൺക്ലേവിെൻറ സംഘാടകർ മാവോയിസ്റ്റുകളാണെന്നാണ് പൊലീസിെൻറ ആരോപണം. ചടങ്ങിൽ പെങ്കടുത്തവർ വിദ്വേഷ പ്രസംഗം നടതിെയന്നും അത് അടുത്ത ദിവസം നടന്ന ഭീമ -കൊറെഗാവ് യുദ്ധ സ്മരണ ചടങ്ങിൽ സംഘർഷത്തിന് വഴിവെച്ചെന്നുമാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് അരുൺ ഫെരാരിയ, വെർനോൺ ഗോൺസാൽവസ്, സുധ ഭരദ്വാജ്, പി. വരവരറാവു, ഗൗതം നവ്ലഖ എന്നിവർക്കെതിരെയും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.