പനാജി: വടക്കൻ ഗോവയിൽ പാരാഗ്ലൈഡിങ്ങിനിടെ മലയിടുക്കിൽ ഇടിച്ച് വീണ് വനിതാ വിനോദസഞ്ചാരിക്കും പരിശീലകനും ദാരുണാന്ത്യം. ഗോവയിലെ കേരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.
പൂനെ സ്വദേശി ശിവാനി ഡബിൾ (27), നേപ്പാൾ പൗരനായ പരിശീലകൻ സുമാൽ നേപ്പാളി (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. പറന്നുയർന്ന ഉടൻ തന്നെ പാരാഗ്ലൈഡർ മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു.
മനുഷ്യജീവന്‍ അപകടത്തിലാക്കി എന്ന കാരണം ചൂണ്ടിക്കാട്ടി കമ്പനി ഉടമ ശേഖർ റൈസാദയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മന്ദ്രേം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.