ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ ഡാമിൽ വീണ് ഒരാൾ മരിച്ചു

മുംബൈ: മുമ്പ് പരിചയമില്ലാത്ത ഇടങ്ങളിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നത് ഇക്കാലത്തു പതിവാണ്. എന്നാൽ ഗൂഗിൾ മാപ്പിനെ കണ്ണടച്ച് വിശ്വസിച്ച്‍ പിന്തുടർന്ന പുണെയിലെ വ്യാപാരികളുടെ കാർ ചെന്നുവീണത് ഡാമിൽ. ഒരാൾ മുങ്ങി മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ അഹ്മദ് നഗറിലുള്ള അകോലെയിലാണ് സംഭവം. പുണെ, പിമ്പ്രി-ചിഞ്ച്വാടിൽ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മുങ്ങി മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖർ, സമീർ രാജുർകർ എന്നിവർ നീന്തി രക്ഷപെട്ടു.

ശനിയാഴ്ച രാത്രി അകൊലെക്കടുത്തുള്ള കൽസുബായ് മലകയറാൻ പുറപ്പെടുകയായിരുന്നു മൂവരും. കോട്ടുലിൽ നിന്നും അകൊലെയിലേക്കുള്ള എളുപ്പ വഴിക്കായി ഇവർ ഗൂഗിൾ മാപ്പിനെ ആശ്രയിക്കുകയായിരുന്നു. മഴക്കാലത്ത് വെള്ളം കയറി പാലം മുങ്ങുകയും അപകടാവസ്ഥയിൽ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ച വഴിയായിരുന്നു ഇത്. യാത്ര നിരോധിച്ചതാണെങ്കിലും ഇതുസംബന്ധിച്ച അറിയിപ്പുകൾ വഴികളിൽ സ്ഥാപിച്ചിരുന്നില്ല.

അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ സതിഷ് ഗുലെയുടെ മൃതദേഹവും കാറും ഡാമിൽ നിന്നും പുറത്തെടുത്തു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.