മുസ്‍ലിം സ്ത്രീകൾ പ്രസവ യന്ത്രങ്ങളെന്ന് അധിക്ഷേപം; കർണാടകയിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

ബംഗളൂരു: മുസ്‍ലിം സ്ത്രീകളെ പ്രസവ യന്ത്രങ്ങളെന്ന് അധിക്ഷേപിച്ച ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. റായ്‍ചൂർ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിലിട്ട പോസ്റ്റ് വൈറലായതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ​രാജുവിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, അറസ്റ്റ് വൈകുന്നതിനെതിരെ

ഇന്നലെ രാത്രി ലിംഗസുഗൂർ പൊലീസ് സ്റ്റേഷനിൽ ആളുകൾ പ്രതിഷേധവുമായെത്തി. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ അറസ്റ്റാണ് രാജു തമ്പകി​ന്റേത്.

Tags:    
News Summary - Abuse of Muslim women as birthing machines; RSS worker arrested in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.